നിര്‍ഭയാ കേസ്: ആരാച്ചാര്‍ തിഹാര്‍ ജയിലിലെത്തി

നിര്‍ഭയാ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ആരാച്ചാര്‍ തിഹാര്‍ ജയിലിലെത്തി. നാളെ ഡമ്മി പരീക്ഷണം നടത്തും. വെള്ളിയാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പാക്കുക. അതേസമയം, പ്രതികളിലൊരാളായ മുകേഷ് സിംഗിന്റെ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. നിര്‍ഭയാ സംഭവം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജിയാണ് പട്യാല ഹൗസ് കോടതി തള്ളിയത്.

മുഖ്യരേഖകള്‍ പ്രോസിക്യൂഷന്‍ ഒളിപ്പിച്ചെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. രാജസ്ഥാനില്‍ നിന്നാണ് ഡല്‍ഹി പൊലീസ് പിടികൂടിയതെന്നും തീഹാര്‍ ജയിലില്‍ മര്‍ദനമേറ്റുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

Story Highlights: Nirbhaya case,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top