പുതിയ രാജ്യം ഉണ്ടാക്കി അങ്ങോട്ട് മാറിയപ്പോൾ ആളുകൾ കളിയാക്കി, ഇപ്പഴോ?; പരിഹാസവുമായി നിത്യാനന്ദ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പരിഹാസവുമായി സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. താൻ പുതിയ രാജ്യം ഉണ്ടാക്കി അങ്ങോട്ട് മാറിയപ്പോൾ ഇന്ത്യക്കാർ തന്നെ പരിഹസിച്ചു എന്നും ഇപ്പോൾ അവർ എങ്ങനെ സമൂഹത്തിൽ നിന്ന് വിട്ടു നിൽക്കാം എന്ന് ചിന്തിക്കുന്നു എന്നുമായിരുന്നു നിത്യാനന്ദയുടെ പരിഹാസം.
Read Also: സ്വന്തമായി ‘രാജ്യ’മുണ്ടാക്കി ആൾ ദൈവം നിത്യാനന്ദ; ദ്വീപ് രാജ്യത്തിന് പതാകയും പാസ്‌പോർട്ടും
‘ഞാന്‍ ആളുകള്‍ക്കിടയില്‍ നിന്നും ഒറ്റപ്പെട്ട് കൈലാസ എന്ന രാജ്യം നിര്‍മ്മിച്ചപ്പോള്‍ കുറേ ആളുകൾ എന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകം സംസാരിക്കുന്നത് സാമൂഹ്യ ഇടപെടലില്‍ നിന്നും എങ്ങിനെ വിട്ട് നില്‍ക്കാമെന്നാണ്. ഭഗവാന്‍ പരമശിവം ഞങ്ങളെ രക്ഷിച്ചു. ഇതാണ്, ദൈവത്തിന്റെ ശക്തി.’- നിത്യാനന്ദ പറഞ്ഞു.
ബലാത്സംഗ കേസിൽ അറസ്റ്റ് ഉറപ്പായ സാഹചര്യത്തിലാണ് പാസ്‌പോർട്ടിന്റെ കാലാവധി തീർന്ന സാഹചര്യത്തിൽ നിത്യാനന്ദ രാജ്യം വിട്ടത്. തുടർന്ന് ഇക്വഡോറിൽ ഒരു ദ്വീപ് വാങ്ങി അതിന് കൈലാസം എന്ന് പേരിടുകയും സ്വന്തമായി രാജ്യം നിർമിക്കുകയും ചെയ്തു. പാസ്പോർട്ട്, മന്ത്രിസഭ, പതാക തുടങ്ങി ഒരു രാജ്യത്തിനു വേണ്ട സകലതും ഇവിടെ ഉണ്ട്.
രണ്ട് പെൺകുട്ടികളെ അഹമ്മദാബാദിലെ ആശ്രമത്തിൽ അനധികൃതമായി തടഞ്ഞുവച്ച കേസിൽ നിത്യാനന്ദയ്‌ക്കെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിത്യാനന്ദയുടെ അനുയായികളായ പ്രാണപ്രിയ, പ്രാണതത്വ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. ഇതിനിടെ നിത്യാനന്ദയുടെ ആശ്രമത്തിലെ പഴയ അന്തേവാസിയുടെ വെളിപ്പെടുത്തൽ ലോകത്തിനെ മുഴുവൻ ഞെട്ടിച്ചിരുന്നു. 10 വർഷത്തോളം താൻ അവിടെ ഉണ്ടായിരുന്നെന്നും 2015 മുതൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടാറുണ്ടായിരുന്നു എന്നും വിജയകുമാർ എന്ന യുവാൻ കലൈഞ്ജർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആശ്രമത്തിൽ നടക്കുന്നത് തട്ടിപ്പും ലൈംഗികാതിക്രമങ്ങളും ആണെന്ന് വിജയകുമാർ പറഞ്ഞു.
nithyanadnda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here