സ്വന്തമായി ‘രാജ്യ’മുണ്ടാക്കി ആൾ ദൈവം നിത്യാനന്ദ; ദ്വീപ് രാജ്യത്തിന് പതാകയും പാസ്‌പോർട്ടും

പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി അന്യായമായി തടങ്കലിൽ വച്ച കേസിലെ പ്രതി ആൾദൈവം നിത്യാനന്ദ ‘സ്വന്തം രാജ്യം’ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ടുകൾ. കേസിൽ ഇയാളെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് പുറത്ത് കടന്ന ഇയാൾ ഇക്വഡോറിലാണ് സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തമായി ‘രാജ്യം’ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനമാണ് നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ് വിവരം നൽകിയിരുന്നത്.

കേസിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് ദ്വീപ് വാങ്ങിയ നിത്യാനന്ദ അവിടെ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന വാർത്ത വരുന്നത്. ഇതൊരു രാജ്യമാണെന്നാണ് ഇയാൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹിന്ദുധർമ്മം ആചരിച്ച് ഞങ്ങളുടെ ദൗത്യത്തിനൊപ്പം ചേരുന്ന ആർക്കും ഈ രാജ്യത്തിലെ പൗരനാകാമെന്നുമാണ് ആൾ ദൈവം പ്രഖ്യാപിച്ചിട്ടുണ്ട്.റിപ്പബ്ലിക്ക് ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കരീബിയൻ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആൻറ് ടൊബാഗോക്ക് അടുത്താണ് ആൾദൈവത്തിന്റെ പുതിയ കൈലാസ രാജ്യം. പ്രഖ്യാപനത്തിന് പുറമെ രാജ്യത്തിന്റെ പതാകയും, പാസ്‌പോർട്ടും ഇയാൾ പുറത്തിറക്കി. കടുംകാവി നിറത്തിലുള്ള നിത്യനന്ദയും ശിവനുമുള്ള ചിത്രവും നന്തി വിഗ്രഹവും ഉൾപ്പെടുന്ന പതാകയും രണ്ട് തരം പാസ്‌പോർട്ടകളും പുറത്തിറക്കിയിരിക്കുന്നത്.

രാജ്യത്തിലേക്ക് ആളുകളെ ക്ഷണിക്കുക മാത്രമല്ല, രാജ്യത്തിന് വേണ്ടി സംഭാവന ചോദിക്കുന്നുമുണ്ട് ആള്‍‍ദെെവം.

 

 

 

swami nityananda makes his own country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top