കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ; ഡോക്ടർമാരെയും നഴ്സുമാരെയും പ്രശംസിച്ച് പ്രധാനമന്ത്രി

രാജ്യത്തെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഡോക്ടർമാരും നേഴ്‌സുമാരും ചെയ്യുന്ന സേവനങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി.

വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രാധാന്യം മറ്റ് രാജ്യങ്ങളിലുള്ളവർ അഭിനന്ദിക്കുകയാണെന്നും ഇത് ഡോക്ടർമാരും നേഴ്‌സുമാരും വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥമാരും ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകരുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

വൈറസിനെ പ്രതിരോധിക്കാൻ സംഘടിതമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ പൗരന്മാർ മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്താൻ ഒന്നും ചെയ്യില്ലെന്നും ഉത്തരവാദിത്വബോധമുള്ളവർ വൈറസിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും പ്രദാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top