Advertisement

കാസർഗോട്ട് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

March 17, 2020
Google News 0 minutes Read

കാസർഗോഡ് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. നാട്ടിലെത്തിയ ശേഷം ഇദ്ദേഹം രണ്ട് സ്വകാര്യ ആശുപത്രികൾ സന്ദർശിച്ചു. മംഗളൂരു എയർപോർട്ടിൽ നിന്ന് മറ്റ് മൂന്നുപേർക്കൊപ്പമാണ് കാറിൽ നാട്ടിലെത്തിയത്.

മാർച്ച് 14 ന് പുലർച്ചെ 5.20നുള്ള എയർഇന്ത്യ എക്‌സ്പ്രസിൽ നാട്ടിലെത്തിയ കാസർഗോഡ് കളനാട് സ്വദേശിക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബായിൽ നിന്ന് കസിനൊപ്പം മംഗളൂരുവിലെത്തിയ ഇയാൾ മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പം കാറിലാണ് നാട്ടിലെത്തിയത്. എയർപോർട്ടിൽ നിന്ന് കാസർഗോഡെത്തി ഏഴ് മണിയോടെ സ്വകാര്യ ആശുപത്രിയിൽ രക്തം പരിശോധനയ്ക്ക് നൽകി.

എട്ട് മണിയോടെ കൂടയുള്ളവർക്കൊപ്പം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് ജനറൽ ആശുപത്രിയിലെത്തി സാമ്പിളുകൾ പരിശോധനയ്ക്ക് നൽകിയത്. പിന്നീട് വീട്ടിൽ സ്വയം നിരീക്ഷണമേർപ്പെടുത്തി.

ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ ബേവിഞ്ചയിലെ ബന്ധുവീട്ടിലും ഇയാൾ സന്ദർശനം നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം മൂന്നുപേരായിരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും രോഗ ലക്ഷണങ്ങളില്ലെങ്കിലും ഇവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ഇയാൾ സഞ്ചരിച്ച കത 814 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കർണാടക സ്വദേശികളും ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവരം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. ജില്ലയിൽ 325 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ചയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പ്രാഥമിക പട്ടികയും തയാറാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here