വ്യോമസേനയിൽ വനിതകൾക്കും തുല്യത; സുപ്രിംകോടതി ഇന്ന് വിധി പറയും

Supreme court judges imprisonment

വ്യോമസേനയിൽ വനിതകൾക്കും തുല്യത നൽകണമെന്ന ആവശ്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. സ്ഥിരകമ്മീഷൻ നിയമനം അടക്കം ആവശ്യങ്ങളാണ് വനിതാ ഓഫീസർമാർ ഉന്നയിച്ചത്.

കരസേനയിൽ വനിതകളെ സുപ്രധാന തസ്തികകളിൽ നിയമിക്കാമെന്ന് ഉത്തരവിട്ട ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥരുടെ തുല്യതാ ആവശ്യത്തിലും വിധി പറയുന്നത്. കായിക ക്ഷമത, മാതൃത്വം, കുടുംബം എന്നിവ ഉയർത്തി കേന്ദ്രം ഉന്നയിച്ച തടസവാദങ്ങൾ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്ക് എതിരാണെന്ന് കരസേനാ കേസിൽ കോടതി നിരീക്ഷിച്ചിരുന്നു. സ്ഥിര കമ്മീഷൻഡ് ഉദ്യോഗസ്ഥരായും സുപ്രധാന തസ്തികകളിലും വനിതാ ഓഫീസർമാരെ നിയമിക്കാമെന്ന ഡൽഹി ഹൈക്കോടതി വിധി ശരിവച്ചു കൊണ്ടായിരുന്നു സുപ്രിംകോടതിയുടെ നിർണായക വിധി. ഈ നിർദേശങ്ങൾ വ്യോമസേനയിലെ വനിതാ ഓഫീസർമാരുടെ കാര്യത്തിലും പുറപ്പെടുവിക്കണമെന്നാണ് ആവശ്യം. കേന്ദ്രസർക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Story Highlights- Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top