കൊവി‍ഡ് 19 : സർക്കാർ അതിഥി മന്ദിരങ്ങളിൽ നിയന്ത്രണം

സംസ്ഥാനത്ത് കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ അതിഥി മന്ദിരങ്ങളിലെ താമസസൗകര്യം നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. സർക്കാർ അതിഥി മന്ദിരങ്ങളിൽ താമസസൗകര്യം ഗവർണർ, മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, സംസ്ഥാന സർക്കാരിന്റെ അതിഥികൾ, ഔദ്യോഗികാവശ്യത്തിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തി.

രാജ്യത്ത് കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉൾപ്പെടെയുളള സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കുളള റൂം റിസർവേഷനിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

Story Highlights : covid 19, Corona virus, Regulation of Government Guest House

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top