Advertisement

ബാറുകൾ പൂട്ടില്ല, അണുവിമുക്തമാക്കാൻ നിർദേശം

March 18, 2020
Google News 0 minutes Read

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ബാറുകളിൽ ടേബിളുകൾ അകറ്റിയിടുക, അണുവിമുക്തമാക്കുക, വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ കൗണ്ടറുകൾ തുറക്കുക തുടങ്ങിയ ക്രമീകരണങ്ങൾ നടപ്പാക്കാനാണ് സർക്കാരിന്റെ നിർദേശം.

അതിനിടെ സംസ്ഥാനത്തെ മദ്യശാലകൾ ഇനിയും അടയ്ക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും പ്രവർത്തിക്കുന്നത്. ഇതെല്ലാം പരിഗണിച്ച് ചുരിങ്ങിയ സമയത്തേയ്ക്ക് എങ്കിലും ഇവ പൂട്ടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചുപൂട്ടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വി എം സുധീരൻ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ ഈ ആവശ്യം മുന്നോട്ടുവച്ചു. എന്നാൽ മദ്യശാലകൾ പൂട്ടേണ്ട സാഹചര്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും ഉൾപ്പെടെ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here