ദിഗ് വിജയ് സിംഗ് കരുതൽ തടങ്കലിൽ

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് കരുതൽ തടങ്കലിൽ. മധ്യപ്രദേശിലെ വിമത എംഎൽഎമാരെ കാണാനെത്തിയപ്പോഴാണ് ദിഗ് വിജയ് സിംഗിനെ കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തത്.


ഇന്ന് പുലർച്ചെയാണ് വിമത എംഎൽഎമാരെ കാണാൻ അവർ താമസിക്കുന്ന ഹോട്ടലിൽ ദിഗ് വിജയ് സിംഗ് എത്തിയത്. എംഎൽഎമാരെ കാണാൻ അനുമതി പൊലീസ് നിഷേധിച്ചു. എന്നാൽ എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിന്റെ മുന്നിൽ അദ്ദേഹം ധർണ നടത്തി. ഇതേ തുടർന്നാണ് ദിഗ് വിജയ് സിംഗിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

പൊലീസ് നടപടിയിൽ ദിഗ് വിജയ് സിംഗ് കടുത്ത പ്രതിഷേധം അറിയിച്ചു. കോൺഗ്രസ് എംഎൽഎമാരെ ബിജെപി തടവിൽ വച്ചിരിക്കുകയാണെന്ന് ദിഗ് വിജയ് സിംഗ് ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top