ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള നാല് ട്രെയിനുകൾ റദ്ദാക്കി

ചെന്നൈയിൽ നിന്ന് കേരളത്തിലേയ്ക്കുളള നാല് സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലമാണ് ദക്ഷിണ റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയത്.

ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എസി എക്സ്പ്രസ് (22207), തിരുവനന്തപുരം ചെന്നൈ സെൻട്രൽ എക്സ്പ്രസ് (22208), വേളാങ്കണ്ണി, എറണാകുളം സ്പെഷ്യൽ (06015, 06016) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. കൊവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ദിവസം സെൻട്രൽ റെയിൽവേയും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 23 ട്രെയിനുകളാണ് റദ്ദാക്കിയത്.

story highlights- train cancelled, chennai-kerala, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top