സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരും; കോഴിക്കോട് ജില്ലയിൽ ഉഷ്ണ തരംഗത്തിന് സാധ്യത

heat

കോഴിക്കോട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ജില്ലയിൽ അതീവ ഗുരുതരമായ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്. ആറ് ജില്ലകളിൽ താപനില ഉയരുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

2016ന് ശേഷം ആദ്യമായാണ് കേരളത്തിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകുന്നത്. സാധാരണ നിലയേക്കാൾ 4.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് കൂടിയേക്കും. അതീവ ഗൗരവമുള്ള മുന്നറിയിപ്പായി കണ്ട് മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.കെട്ടിട നിർമാണ തൊഴിലാളികൾ, പൊതുമരാമത്ത് ജോലിക്കാർ, കർഷകർ, ട്രാഫിക്ക് പൊലീസ്, ഹോം ഗാർഡുകൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, തുടങ്ങി പുറംജോലികളിൽ ഏർപ്പെടുന്നവർ വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കണം.പകൽ 11 മുതൽ 4 മണി വരെ ഒരു കാരണവശാലും സൂര്യതപം നേരിട്ട് ശരീരത്തിലേൽക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല.ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും വേണം.
പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, രോഗങ്ങളുള്ളവർ തുടങ്ങിയവരുംമുന്നറിയിപ്പ് നിലനിൽക്കുന്ന ഘട്ടത്തിൽ പുറത്തിറങ്ങാൻ പാടില്ല.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കും. തിരുവനന്തപുരം ,കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് കൂടാൻ സാധ്യതയുള്ളത്.

Story Highlights- heat wave,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top