കരസേന ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു

കരസേന ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലഡാക്ക് സ്‌കൗട്ട് യൂണിറ്റിലെ ജവാനാണ് കൊറോണ സ്ഥിരീകരിച്ചത്. ജവാന്റെ പിതാവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറാനിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് കൊറോണ സ്ഥിരീകരിച്ചത്. ജവാന്റെ കുടുംബത്തെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 143 ആയി. ഇന്ന് പശ്ചിമബംഗാളിൽ 18 വസുകാരന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് വൈറസ് ബാധയുണ്ടായിരിക്കുന്നത്. 41 പേരാണ് മഹാരാഷ്ട്രിയൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇന്ത്യയിൽ കൊറോണ ബാധിച്ച് ഇതുവരെ മൂന്ന് പേർ മരിച്ചു.

Read Also : പശ്ചിമ ബം​ഗാളിൽ ആദ്യ കൊവിഡ് 19; അതീവ ജാ​​ഗ്രതയിൽ രാജ്യം

അതേസമയം, വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടന്നുവെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. നിലവിലെ സാഹചര്യമനുസരിച്ച് വൈറസ് ബാധ മൂന്നാം ഘട്ടത്തിലേക്ക് കടന്നാൽ അനിയന്ത്രിത സാഹചര്യമുണ്ടാകുമെന്നും ഐസിഎംആർ അറിയിച്ചു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top