കൊവിഡ് 19: 155 ട്രെയിനുകൾ റദ്ദാക്കി

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് മൂലം ട്രെയിനുകൾ റദ്ദാക്കി. 155 ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് മാത്രം 84 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 31 വരെയാണ് നടപടി.
കൊവിഡ് 19 ഭീതി മൂലം നിരവധിയാളുകൾ ട്രെയിൻ, ബസ് മാർഗമുള്ള യാത്ര ഒഴിവാക്കിയിട്ടുണ്ട്. മിക്ക ട്രെയിനുകളിലും യാത്രക്കാർ കുറവാണ്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കണക്കുകൾ പ്രകാരം ജനറൽ കോച്ചുകളിലെ ദിവസ യാത്രക്കാരുടെ എണ്ണം 61 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. മാർച്ച് 10 ലെ കണക്കനുസരിച്ച് 2.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത് മാർച്ച് 15 ആയപ്പോഴേക്കും യാത്രക്കാരുടെ എണ്ണം വെറും 80,188 ആയാണ് കുറഞ്ഞത്.
മാർച്ച് 10 ന് ആയിരുന്നു സംസ്ഥാനത്ത് കൊറോണയ്ക്കെതിരെ അതീവ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതിനു പിന്നാലെയാണ് ജനങ്ങൾ സ്വയം സുരക്ഷിതത്വത്തിലേക്ക് നീങ്ങിയത്. പൊതുഗതാഗത സംവിധാനങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാമെന്ന് ഔദ്യോഗിക നിർദേശങ്ങളും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ട്രെയിനുകളിലും യാത്രക്കാർ ഒഴിഞ്ഞത്.
story highlights- corona virus, train cancelled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here