Advertisement

കൊവിഡ് 19 : ആലുവ പുതുവാശ്ശേരി ജുമാ മസ്ജിദിൽ ഇന്ന് മുതൽ കൂട്ട നമസ്‌കാരം ഉണ്ടാകില്ല

March 19, 2020
Google News 2 minutes Read

സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആലുവ പറമ്പയം പുതുവാശ്ശേരി ജുമാ മസ്ജിദിലെ കൂട്ട നമസ്‌ക്കാരം നിർത്തിവച്ചു. ഇന്ന് മുതൽ പള്ളിയിൽ കൂട്ട നമസ്‌ക്കാരം ഉണ്ടാകില്ല.

സർക്കാരിന്റെ നിർദേശമനുസരിച്ചാണ് ഈ തിരുമാനമെടുത്തതെന്ന് ഇമാം മുഹമ്മദ് അഫ്‌സൽ വാഫി അറിയിച്ചു. എയർപോർട്ടിന്റെ സാമിപ്യവും അപരിചിതർ നമസ്‌കരിക്കാനെത്തുന്നതുമാണ് പ്രധാന കാരണം. ഇന്ന് സുബഹി നമസ്‌കാരത്തിന് ശേഷം പള്ളിയിൽ നമസ്‌കാരം ഉണ്ടായിരിക്കുന്നതല്ല. പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുമെങ്കിലും നമസ്‌കാരത്തിന് വിശ്വാസികൾ വരേണ്ടതില്ലെന്ന് കമ്മറ്റി അറിയിച്ചു.

Read Also : കൊവിഡ് 19 : മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തി; കൊടുങ്ങല്ലൂർ ഭരണിക്കും നിയന്ത്രണം

സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ വിവധ മത ചടങ്ങുകളും തീർത്ഥടനങ്ങളും ഉത്സവങ്ങളുമെല്ലാം നിർത്തിവച്ചിരിക്കുകയാണ്. മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം നിർത്തിവച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഭരണിയും ചടങ്ങ് മാത്രമായി ചുരുക്കിയിട്ടുണ്ട്.

Story Highlights- aluva puthussery juma masjid mass namaz stopped, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here