ഛത്തീസ്ഗഡിലും കൊവിഡ് 19; രോഗം സ്ഥിരീകരിച്ചത് റായ്പൂർ സ്വദേശിക്ക്

ഛത്തീസ്ഗഡിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. റായ്പൂർ സ്വദേശിക്കാണ് കൊവിഡ് 19 സ്ഥീരീകരിച്ചത്. ലണ്ടനിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ ശേഷം ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അതിനിടെ മഹാരാഷ്ട്രയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയിൽ നിന്ന് മടങ്ങിയെത്തിയ മുംബൈ സ്വദേശിനിക്കും ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഉൽഹാസ് നഗർ സ്വദേശിനിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ തെലങ്കാനയിൽ ഒരാൾക്കും രാജസ്ഥാനിൽ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചുരുന്നു. ഇന്ന് തെലങ്കാനയിൽ ഏഴ് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ പൗരന്മാർക്കാണ് തെലങ്കാനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 169 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top