Advertisement

കൊവിഡ് 19 പ്രതിരോധം; ഞായറാഴ്ച ‘ജനതാ കര്‍ഫ്യൂ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

March 19, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്ച (മാര്‍ച്ച് 22) രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെ ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും പ്രധനമന്ത്രി പറഞ്ഞു. കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക മഹായുദ്ധത്തേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും രാജ്യം ഈ അവസ്ഥയെ കരുതലോടെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ അവസരത്തില്‍ ജനങ്ങള്‍ പ്രതിജ്ഞാബന്ധരായിരിക്കണം. ഐസോലേഷനിലുള്ളവര്‍ ക്ഷമയോടെ അത് പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിഭാഗങ്ങളിലുള്ളവര്‍ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ പരമാവധി ശ്രമിക്കണം ഈ അവസരത്തില്‍ വേതനം കുറയ്ക്കുന്ന നടപടികള്‍ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

വൈറസിനെ നേരിടാന്‍ മാര്‍ഗങ്ങള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും കര്‍ഫ്യൂന് മുന്‍പുള്ള രണ്ട് ദിവസം ആളുകളെ ഇതിനായി ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here