നെടുമ്പാശേരിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ക്കെതിരെ കാപ്പ നിയമം ചുമത്തി

നെടുമ്പാശേരി അത്താണിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ക്കെതിരെ കാപ്പ നിയമം ചുമത്തി. കേസിലെ പ്രതികളായ വിനു വിക്രമന്‍, ഗ്രിന്റേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. എറണാകുളം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ നവംബര്‍ പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് തുരുത്തിശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അത്താണിയിലെ ബാറില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടിയത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top