നിര്‍ഭയ കേസ്; വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ അവസാന ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതി തള്ളി

നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവസാന ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതി തള്ളി. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് പ്രതികള്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. മുന്‍പ് നാല് പ്രതികളുടെയും ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും കോടതി തള്ളിയിരുന്നു. എന്നാല്‍, അവസാന നിമിഷവും ശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷകളുമായാണ് പ്രതികള്‍ എത്തിയത്.

അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ രണ്ട് ദിവസമായി തിഹാര്‍ ജയിലിലുണ്ട്. ഡമ്മി പരീക്ഷണവും ഇതിനോടകം കഴിഞ്ഞു. സിസിടിവി ക്യാമറയിലൂടെ പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. കുറ്റവാളികളുടെ മാനസിക സമ്മര്‍ദം ഒഴിവാക്കുന്നതിന് കഴിഞ്ഞ ദിവസങ്ങളില്‍ കൗണ്‍സിംലിഗും ബന്ധുക്കളെ കാണാനുള്ള അവസരവും നല്‍കിയിരുന്നു.

Story Highlights: Nirbhaya case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top