Advertisement

കുമ്പളങ്ങിയിൽ ‘കവര്’ കാണാൻ കനത്ത തിരക്ക്; കേസെടുക്കുമെന്ന് പൊലീസ്

March 19, 2020
Google News 1 minute Read

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായ ‘കവര്’ കാണാൻ കുമ്പളങ്ങിയിൽ കനത്ത തിരക്ക്. കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആളുകൾ കൂട്ടം കൂടുന്നത് തടഞ്ഞ പശ്ചാത്തലത്തിൽ കവര് കാണാനെത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചു.

ഇന്നലെ മുതൽ കവര് കാണാൻ എത്തുന്നവർക്ക് പൊലീസ് ബോധവത്കരണം നൽകുന്നുണ്ട്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ വരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ ഈ അത്ഭുത പ്രതിഭാസം കാണാൻ എത്തുന്നുണ്ട്. ആഞ്ഞിലിത്തറ, കുമ്പളങ്ങി -കണ്ടക്കടവ് റോഡ് എന്നിവിടങ്ങളിൽ ഈ സമയത്ത് കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഹെൽത്ത് എമർജൻസി ആക്റ്റ് പ്രകാരം ഇപ്പോഴത്തെ സാഹചര്യത്തിൽ ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്ന അറിയിപ്പ് അവഗണിച്ചാണ് ആളുകൾ എത്തുന്നത്.

കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ അറിഞ്ഞ അത്ഭുത പ്രതിഭാസമാണ് കവര് (ബയോലുമിൻസെൻസ്). ബാക്ടീരിയ, ഫങ്കസ്, ആൽഗേ പോലെയുള്ള സൂക്ഷ്മ ജീവികൾ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇത് കാണപ്പെടുക. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തിലാണ് ഇവ ദൃശ്യമാവും. കായലിൽ ഉപ്പിന്റെ അളവു കൂടുന്തോറും പ്രകാശം വർധിക്കും. മഴക്കാലമായാൽ ഇവ അപ്രത്യക്ഷമാവുകയും ചെയ്യും.

സംസ്ഥാനത്ത് നിലവിൽ 24 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കാൽലക്ഷത്തിലധികം പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 237 പേർ ആശുപത്രികളിൽ ആണ്. ഇതുവരെ കിട്ടിയ 2140 പേരുടെ സാമ്പിളുകൾ നെഗറ്റീവാണ്. വൈറസ് ബാധക്കെതിരായ കേരളത്തിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളെ ഹൈക്കോടതിയും സുപ്രിം കോടതിയും അഭിനന്ദിച്ചിരുന്നു.

Story Highlights- Kumbalangi Nights,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here