നിർഭയ കേസ്; പ്രതികളിലൊരാൾ നൽകിയ തിരുത്തൽ ഹർജി തള്ളി

നിർഭയ കേസിൽ പ്രതി പവൻ ഗുപ്ത നൽകിയ തിരുത്തൽ ഹർജി സുപ്രിംകോടതി തള്ളി. പ്രായപൂർത്തിയായില്ലെന്ന വാദമാണ് തള്ളിയത്. പ്രതിയുടെ വാദം നിലനിൽക്കുന്നതല്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. അതേസമയം, നാളെ നീതി ലഭിക്കുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞു.
നിർഭയ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തിൽ വധശിക്ഷ വൈകിപ്പിക്കാൻ പല വഴികളും പ്രതികൾ നോക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതി അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചന ഹർജി നൽകി. ബിഹാർ കോടതിയുടെ പരിഗണനയിലാണ് ഹർജിയുള്ളത്. കുറ്റകൃത്യം നടക്കുമ്പോൾ ഡൽഹിയിലുണ്ടായിരുന്നില്ലെന്നവകാശപ്പെട്ട് മുകേഷ് സിംഗ് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. മുകേഷ് സിംഗ് നൽകിയ രണ്ടാമത്തെ ദയാഹർജിയിലും തീരുമാനമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here