കൊവിഡ് 19 : മഹാരാഷ്ട്രിയിൽ മൂന്ന് പേർക്ക് കൂടി വൈറസ് ബാധ

മഹാരാഷ്ട്രയിൽ മൂന്ന് പേർക്ക്ക കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ, മുംബൈ, പിംപ്രി എന്നിവടങ്ങളിലാണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 200 പിന്നിട്ടു.

ഒഡീഷയിലും ആന്ധ്രാപ്രദേശിലും പശ്ചിമബംഗാളിലുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡൽഹി മെട്രോയിലും തെർമൽ പരിശോധന നിർബന്ധമാക്കി. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ ഉൾപ്പെടെയുള്ളവ റദ്ദാക്കി. പുരി ജഗന്നാഥ് ക്ഷേത്രത്തിൽ സന്ദർശർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിൽ പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

അതേസമയം, കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10,048 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതർ രണ്ടേമുക്കാൽ ലക്ഷത്തിലേറെയായി. 88,437 പേർ രോഗത്തെ അതിജീവിച്ചു. ഇറ്റലിയിൽ മാത്രം 3405 പേരാണ് മരിച്ചത്. ചൈനയിലേതിനേക്കാൾ ഉയർന്ന മരണനിരക്കാണിത്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top