Advertisement

കൊവിഡ് 19: ലോകത്ത് ആകെ മരിച്ചത് 12,775

March 21, 2020
Google News 1 minute Read

ലോകത്തെ കൊവിഡ് 19 മരണം 12,775 ആയി. മൂന്ന് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. 94,584 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. റഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു.

ഇറ്റലിയിൽ 24 മണിക്കൂറിനിടെ 627 പേരാണ് മരിച്ചത്. ഇറ്റലിയിലെ മരണ സംഖ്യ 4800 കടന്നു. ഇറ്റലിക്ക് പുറമെ സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്. സ്പെയിനിൽ മരിച്ചവരുടെ എണ്ണം 1,378 ആയി. ഇറാനിൽ 1,556ഉം ഫ്രാൻസിൽ 450ഉം പേരും മരിച്ചു. അമേരിക്കയിലെ മരണസംഖ്യ 282 ആയി ഉയർന്നപ്പോൾ ബ്രിട്ടനിലേത് 180 ആയി. നെതർലൻഡ്‌സിൽ 136ഉം ദക്ഷിണ കൊറിയയിൽ 102ഉം ജർമനിയിൽ 73ഉം പേർ മരിച്ചു. ചൈനയിൽ ഇന്നലെ ഏഴ് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 3,255 ആയി. സ്വിറ്റ്സർലൻഡിൽ 64ഉം ബെൽജിയത്തിൽ 67ഉം പേർ മരിച്ചു.

ആളുകൾ പുറത്തിറങ്ങുന്നത് വിലക്കിയതിനെ തുടർന്ന് അമേരിക്കയിലെ കാലിഫോർണിയയിൽ 4 കോടി പേർ വീട്ടിലൊതുങ്ങി. ബ്രിട്ടൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾ അടച്ചു. സ്പെയിനിൽ ഒറ്റദിവസം കൊണ്ട് 2500 ഓളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതോടെ ഭൂഗർഭ റെയിൽവേ സ്റ്റേഷനുകൾക്ക് പുറമേ സ്‌കൂളുകളും അനിശ്ചിത കാലത്തേക്ക് പൂട്ടി. ഫ്രാൻസും ഓസ്ട്രിയയും കരുതൽ നിയന്ത്രണം നീട്ടി. ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും പ്രവാസികളെ വിലക്കി. റഷ്യയിലും ആഫ്രിക്കൻ രാജ്യമായ ബുർകിനഫാസോയിലും ആദ്യ മരണം സ്ഥിരീകരിച്ചു. ഫിജിയിലും രോഗം സ്ഥിരീകരിച്ചു. അർജന്റീനയിലും നിയന്ത്രണം കർശനമാക്കി. അമേരിക്കയിൽ ജൂണിൽ നടത്താനിരുന്ന ജി 7 ഉച്ചകോടി വിഡിയോ കോൺഫറൻസ് ആയി പരിമിതപ്പെടുത്തി.

story highlights- corona virus, world death rate, italy, america

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here