കൊവിഡ് 19; മരണസംഖ്യ പതിനായിരം കടന്നു

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ലോകത്ത് 11,187 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 90,603 പേര്‍ക്ക് രോഗം സുഖപ്പെട്ടിട്ടുണ്ട്. 89 ശതമാനം പേരും സുഖം പ്രാപിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ മരണസംഖ്യ 4,032 ആയി. 627 പേരാണ് ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത്.
അതേസമയം, രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 250 ആയി. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 53 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളില്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. ശക്തമായ നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്ത് പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണ്.
തെലുങ്കാന, ഗുജറാത്ത് പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്നും പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയിലെ ജനകീയ കര്‍ഫ്യൂവുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
Story Highlights: Covid 19, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here