കൊവിഡ് 19; ഉത്തർപ്രദേശ് ആരോഗ്യമന്ത്രിയും സെൽഫ് ക്വാറന്റൈനിൽ

ഗായിക കനിക കപൂറിനൊപ്പം പാർട്ടിയിൽ പങ്കെടുത്ത ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് മന്ത്രി ജയ് പ്രതാപ് സിംഗ് സെൽഫ് ക്വാറന്റൈനിൽ പ്രവേശിച്ചു. സാമ്പിൾ പരിശോധനയിൽ മന്ത്രിയുടെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു.

ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ കനികയ്ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കനിക പങ്കെടുത്ത പാർട്ടിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും അടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ താനും പങ്കെടുത്തിരുന്നുവെന്ന് മന്ത്രി ജയ് പ്രതാപ് സിംഗ് സ്ഥിരീകരിക്കുന്നുണ്ട്. സെക്രട്ടറിയും സ്റ്റാഫും പറയുമ്പോഴാണ് വിവരം അറിയുന്നതെന്നും താനിപ്പോൾ വീട്ടിൽ സെൽഫ് ക്വാറന്റൈനിൽ ആണെന്നും മന്ത്രി തന്നെയാണ് പുറത്തറിയിച്ചിരിക്കുന്നത്.

ഇതേ പാർട്ടിൽ പങ്കെടുത്ത രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും മകനും പാർലമെന്റ് അംഗവമായ ദുഷ്യന്തും സെൽഫ് ക്വാറന്റൈനിൽ ആണ്. കനികയുടെ പാർട്ടിയിൽ പങ്കെടുത്ത ശേഷം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലും ദുഷ്യന്ത് പങ്കെടുത്തിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി അടുത്തിടപഴകുകയും ചെയ്തു. ഇതുമൂലം രാഷ്ട്രപതിയേയും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കാൻ സാധ്യതയുണ്ട്. ദുഷ്യന്തുമായി അടുത്തിടപഴകിയ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനും സെൽഫ് ക്വാറന്റെനിൽ ആണ്.രോഗലക്ഷണം മറച്ചുവച്ച് പാർട്ടിയിൽ പങ്കെടുത്തതിനും ഗായിക കനിക കപൂറിനെതിരേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Storyhighlight: Uttar Pradesh Health Minister in Self-Quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top