ശ്രദ്ധിക്കുക: മാർച്ച് 18ന് എമിറേറ്റ്‌സ് EK 0532വിമാനത്തിൽ എത്തിയവർ 14 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം

മാർച്ച് 18ന് രാവിലെ 2.30ന് ദുബായിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ എമിറേറ്റ്‌സ് EK 0532 നമ്പർ വിമാനത്തിലെ യാത്രക്കാർ 14 ദിവസം നിർബന്ധമായും ഹോം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശം. രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ കണ്ട്രോൾ റൂം നമ്പറിൽ ബന്ധപ്പെടാനും നിർദേശമുണ്ട്.

പാലക്കാട് ജില്ലയിൽ ഇന്നലെ കൊവിഡ്19 രോഗം സ്ഥിരീകരിച്ചയാൾ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ്. എന്നാൽ ഇയാൾ രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിലെത്തിയിട്ടില്ല. മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്‌സിന്റെ EK0532 നമ്പർ വിമാനത്തിലാണ് ദുബായിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിൽ ഇയാൾ എത്തിയത്. ഇയാളെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ വിമാനത്താവളത്തിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ല.

ഈ സാഹചര്യത്തിൽ മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്‌സിന്റെ EK0532 നമ്പർ വിമാനത്തിൽ യാത്ര ചെയ്തവർ 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾറൂം നമ്പറിൽ ബന്ധപ്പെടേണ്ടതുമാണെന്നാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ഒരു കാരണവശാലും ഇവർ നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ലെന്നും നിർദേശത്തിൽ പറയുന്നു.

മലപ്പുറം കണ്ട്രോൾ റൂം : 0483 2733251, 0483 2733252

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top