മാസ്‌ക്, സാനിറ്റൈസർ; പരമാവധി വില നിശ്ചയിച്ചു

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ വിൽപനവില നിശ്ചയിച്ചു. 2 പിഎൽവൈ, 3 പിഎൽവൈ മാസ്‌കുകൾക്ക് എട്ട് രൂപയും 3 പിഎൽവൈ സർജ്ജിക്കൽ മാസ്‌കുകൾക്ക് 10 രൂപയുമാണ് വില.

200 മില്ലി ലിറ്റർ ഹാൻഡ് സാനിറ്റൈസറിന് പരമാവധി 100 രൂപയാണ് വില. കൂടിയ വില ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഈ ഉത്തരവിന് ജൂൺ 30 വരെ പ്രാബല്യമുണ്ടായിരിക്കും.

Story highlight: Mask, sanitaiser, price

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top