Advertisement

അസമിൽ കൊവിഡ് 19; നാല് വയസുകാരിയുടെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്

March 22, 2020
Google News 2 minutes Read

അസമിൽ കൊവിഡ് 19 ബാധിതയാണെന്ന് കണ്ടെത്തിയ നാല് വയസുകാരിയുടെ രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പനി ബാധിതയായിരുന്ന കുട്ടിയുടെ കൊവിഡ് 19 പരിശോധന ജോഹത്തിലെ മെഡിക്കൽ കോളജിൽ വച്ച് നടത്തിയപ്പോൾ പോസിറ്റീവായിരുന്നു.

എന്നാൽ രണ്ടാം ഘട്ട പരിശോധനയിൽ കൊവിഡ് 19 ഇല്ലെന്നാണ് കണ്ടെത്തിയത്. പരിശോധനയുടെ രണ്ടാം ഘട്ടം നടത്തിയത് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ ദിബ്രുഗഢ് ജില്ലയിലെ ലഹോവാലിലുള്ള പ്രാദേശിക മെഡിക്കൽ റിസേർച്ച് കേന്ദ്രത്തിൽ വച്ചായിരുന്നു.

കുട്ടിയും അമ്മയും ബീഹാറിൽ നിന്ന് ഈ മാസം 19നാണ് അസമിലെത്തിയത്. കുട്ടിയ്ക്ക് പിന്നീട് രോഗലക്ഷണങ്ങളുണ്ടായി. അതേ തുടർന്ന് ആരോഗ്യ പ്രവർത്തകർ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രണ്ട് അമേരിക്കക്കാർ അസം വഴി ഭൂട്ടാനിലേക്ക് പോയിരുന്നു. ഇന്ത്യയിലെത്തിയ ശേഷം ഇരുവർക്കും രോഗ ലക്ഷണങ്ങളുണ്ടായി. ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. അതേ സമയം ഇന്ത്യയിലെ കൊറോണ കേസുകളുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്.

story highlights: covid 19, assam, 4 yr old girls 2nd test result negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here