Advertisement

കൊവിഡ് 19; സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ

March 22, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച് ഡോക്ടർമാരുടെ സംഘടനകൾ. കേരളാ ഗവ. മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമാണ് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്.

കൊവിഡ് 19 സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ സംഘടനകൾ അടിയന്തരമായി നടപ്പിലാക്കേണ്ട നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്.

പ്രധാന നിർദേശങ്ങൾ ഇവയാണ്

  • ഈ പ്രത്യേക കേന്ദ്രങ്ങളിലായിരിക്കണം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത്.
    ഒപി, ഐസലോഷൻ, ഐ സി യു സംവിധാനങ്ങളോടു കൂടിയ കേന്ദ്രങ്ങളാകണം ഇത്തരത്തിൽ സജ്ജീകരിക്കേണ്ടത്.
  • കൂടുതൽ സ്വകാര്യ ആശുപത്രികളിൽ കൂടി ഐസൊലേഷൻ സംവിധാനവും ചികിത്സാ സൗകര്യങ്ങളും ഒരുക്കണം.
  • പ്രസവ ചികിത്സയല്ലാതെ മറ്റെല്ലാവിധ സ്‌പെഷ്യാലിറ്റി സേവനങ്ങളും നിർത്തിവയ്ക്കണം.
    പ്രസവ സംബന്ധമായ ചികിത്സകൾക്കായി ഓരോ ജില്ലയിലും പരമാവധി സൗകര്യങ്ങളോടു കൂടി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ സജ്ജീകരിക്കുക.
  • പ്രസവ സംബന്ധമായ പരിചരണം തടസമില്ലാതെ തുടരുന്നതിന് ഇത് സഹായകമാകും.
    ആരോഗ്യപ്രവർത്തകരെ ഒന്നാകെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് രംഗത്തിറക്കുന്നത് ഒഴിവാക്കണം.
  • നിലവിൽ സേവനരംഗത്തുളള ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചാൽ പകരം രംഗത്തിറക്കാൻ പരമാവധി പേരെ തയാറാക്കി കരുതലിൽ പാർപ്പിക്കണം.
  • ഓൺലൈൻ വഴിയും ടെലഫോൺ വഴിയും നിർദേശങ്ങൾ സ്വീകരിച്ച് ഇവരുടെ സേവനം ലഭ്യമാക്കാം.
  • രോഗികളുടെ പരിചരണത്തിൽ വ്യാപൃതരായ ആരോഗ്യപ്രവർത്തകരെ മറ്റുളളവരുമായി ഇടപഴകുന്ന പ്രവർത്തനങ്ങളിൽ നിന്ന് പരമാവധി ഒഴിവാക്കി നിർത്തുക.
  • അടിയന്തര സാഹചര്യമില്ലെങ്കിൽ പൊതുജനങ്ങൾ ആശുപത്രികൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. കുട്ടികൾ, പ്രായമായവർ, മറ്റു രോഗങ്ങളുളളവർ എന്നിവർ വീടിന് പുറത്തിറങ്ങാതെ നിയന്ത്രിക്കണം.

ആശങ്കളൊഴിവാക്കി ജാഗ്രതയിലൂടെ മാത്രമേ പ്രതിരോധം ശക്തമാക്കാനാകൂവെന്ന് തന്നെയാണ് ഡോക്ടർമാരും നൽകുന്ന മുന്നറിയിപ്പ്…

Story highlight: Covid 19, Doctors’ organizations, proposals to the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here