കൊവിഡ് ആശങ്ക; സപ്ലൈകോ ഔട്ട് ലെറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും വൻ ജനത്തിരക്ക്

കൊവിഡ് ആശങ്കയിൽ സപ്ലൈകോ ഔട്ട് ലെറ്റുകളിലും സൂപ്പർ മാർക്കറ്റുകളിലും വൻ ജനത്തിരക്ക്. ആവശ്യ സാധങ്ങൾ ലഭ്യമാകാതെ വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. കൊവിഡ് വ്യാപനം തടയാൻ സർക്കാർ നൽകിയിട്ടുള്ള ജാഗ്രത നിർദേശങ്ങൾ മറികടന്നാണ് കടകളിലെയും മാർക്കറ്റുകളിലെയും ജനപ്രവാഹം.

ആളുകൾ അകലം പാലിക്കണമെന്ന ജാഗ്രത നിർദേശങ്ങൾ പലതും ഇക്കാര്യത്തിൽ ജനങ്ങൾ പാലിക്കുന്നില്ല. വരും ദിവസങ്ങളിൽ കടകളുടെ പ്രവർത്തന സമയം ചുരുങ്ങുമെന്നും സാധനങ്ങളുടെ ദൗർലഭ്യത വർധിക്കുമെന്ന ആശങ്കയിലുമാണ് ജനങ്ങൾ.

എന്നാൽ, ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും സപ്ലൈക്കോ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ അവശ്യാനുസരണം ലഭിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Story highlight: crowd,at Supplyco outlets and supermarkets

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top