കൊവിഡ് 19; സ്വർണക്കടകൾ അടയ്ക്കും

കൊവിഡ് 19 രാജ്യത്തും സംസ്ഥാനത്തും ഒരുപോലെ പടരുന്ന സാഹചര്യത്തിൽ സ്വർണ വ്യാപാര സ്ഥാപനങ്ങൾ അടക്കുമെന്ന് ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ഇന്ന് മുതൽ ഈ മാസം 25 വരെയാണ് സ്വർണക്കടകൾ അടച്ചിടുന്നത്. അതേ സമയം രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം മുന്നൂറ് കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ വൈറസ് ബാധ സ്ഥിരീകരിച്ചത് 70ൽ അധികം ആളുകൾക്കായിരുന്നു.
അതേസമയം, രാജ്യത്ത് ഇന്ന് ജനതാ കർഫ്യൂ തുടരുകയാണ്. രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപത് വരെയാണ് കർഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ജനത കർഫ്യൂവിന് എല്ലാ സംസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചു. രാജ്യം അസാധാരണമായ സാഹചര്യം നേരിടുന്ന പശ്ചാത്തലത്തിലാണ് ഇന്ന് ജനത കർഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപത് മണി വരെ നടത്തുന്ന ജനതാ കർഫ്യൂവിൽ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം.
Story highlight: Covid 19, The gold bars will be closed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here