ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് ഗുജറാത്ത് സ്വദേശി

ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 67കാരനാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഇയാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി.

കൊറോണ ബാധിച്ച് ഇന്ന് മാത്രം ഇന്ത്യയിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്‌നയിൽ മരണം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് ഗുജറാത്തിൽ മരണം റിപ്പോർട്ട് ചെയ്തത്.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്.

story highlights- coronavirus, gujarat, death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top