ഷഹീൻബാഗ് സമരപന്തലിന് സമീപം പെട്രോൾ ബോംബ് സ്‌ഫോടനം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഡൽഹി ഷഹീൻ ബാഗ് സമരപന്തലിന് സമീപം സ്ഫോടനം. സമരപന്തലിന് നേരെ ബൈക്കിലെത്തിയ അജ്ഞാതർ പെട്രോൾ ബോംബ് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യം ജനതാ കർഫ്യൂ ആചരിക്കുന്നതിനിടെയാണ് സംഭവം.

ഇന്ന് രാവിലെ 9.30ഓടെയായിരുന്നു അക്രമം. പെട്രോൾ നിറച്ച ആറ് ബോട്ടിലുകൾ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ച് അക്രമിയെ ഉടൻ പിടികൂടുമെന്ന് ഡിസിപി അറിയിച്ചു. സ്‌ഫോടനത്തിൽ ആർക്കും പരുക്കില്ല.

ജനതാ കർഫ്യൂ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ന് അഞ്ചു സ്ത്രീകൾ മാത്രം സമരപന്തലിൽ ഇരുന്ന് പ്രതിഷേധിച്ചാൽ മതിയെന്ന് ഷഹീൻബാഗ് സമരക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊറോണ വൈറസ് വ്യാപനം തടയുന്നതിന് അഞ്ചുപേരിൽ കൂടുതൽ ആളുകൾ ഒത്തുകൂടരുതെന്ന് ഡൽഹി സർക്കാർ നിർദേശിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top