Advertisement

കൊവിഡ് റിപ്പോർട്ട് ചെയ്ത 75 ജില്ലകൾ അടച്ചിടും

March 22, 2020
Google News 0 minutes Read

കൊവിഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. കൊവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകൾ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം, തൃശൂർ, പത്തനംതിട്ട, മലപ്പുറം ജില്ലകൾ അടച്ചിടും.

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. അവശ്യ സേവനങ്ങൾ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 31 വരെയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തി. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ രാജ്യം നിശ്ചലമായിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here