Advertisement

ഓഫീസുകൾ പ്രവർത്തിക്കില്ല, യാത്രകൾക്ക് നിയന്ത്രണം; എന്താണ് ലോക്ക് ഡൗൺ?

March 22, 2020
Google News 1 minute Read

കൊവിഡ് 19 പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ 75 ജില്ലകളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ ഏഴ് ജില്ലകൾ ഉൾപ്പെടെയാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ എന്താണെന്നത് സംബന്ധിച്ച് ചിലർക്കെങ്കിലും വ്യക്തത കുറവുണ്ടാകും. എന്താണ് യഥാർത്ഥത്തിൽ ഈ ലോക്ക് ഡൗൺ?

* സർക്കാർ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല- ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഇടങ്ങളിൽ സർക്കാർ സ്ഥാപനങ്ങളോ മറ്റ് ഓഫീസുകളോ പ്രവർത്തിക്കില്ല. നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ നടപടിയുണ്ടാകും.

* വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി- സ്‌കൂൾ, കോളജ്, അംഗൻവാടികൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

* പൊതുഗതാഗത സംവിധാനങ്ങളിൽ നിയന്ത്രണം

*ലോക്ക് ഡൗൺ ചെയ്ത ജില്ലകളിൽ നിന്ന് പുറത്തേക്കും അകത്തേക്കും യാത്രാ നിയന്ത്രണം

* അവശ്യ സർവീസുകൾ- ആരോഗ്യമേഖല, മാധ്യമങ്ങൾ, ഭക്ഷ്യവിതരണം എന്നിവ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കും

story highlights- coronavirus, lock down, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here