സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി.

കൊവിഡ് സ്ഥിരീകരിച്ച 19 പേരും കാസർഗോഡ് സ്വദേശികളാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളം ജില്ലക്കാരുമാണ്. തൃശൂർ പത്തനംതിട്ട സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 25 പേരും ദുബായിൽ നിന്ന് എത്തിയവരാണ്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് സംശയത്തിൽ 64320 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 63937 പേർ വീടുകളിലും 383 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നേരിടുന്നത് അത്യസാധാരണമായ പരീക്ഷണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top