കൊവിഡ്: 19 സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ 19 സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കേന്ദ്രഭരണ പ്രദേശങ്ങളും അടച്ചിടാൻ തീരുമാനിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഛണ്ഡീഗഡ്, ഡൽഹി, ഗോവ, ജമ്മു, നാഗാലാൻഡ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ബംഗാൾ, ബിഹാർ, ഹിമാചൽപ്രദേശ്, ത്രിപുര, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ലഡാക്ക് എന്നീ പ്രദേശങ്ങളിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ അടച്ചിടാനും തീരുമാനിച്ചു.


അതേസമയം, ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 57 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി.

story highlights- corona virus, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top