നിർദേശങ്ങൾ ലംഘിച്ച് ജുമാ നമസ്‌ക്കാരം നടത്തി; കോഴിക്കോട് പള്ളി കമ്മിറ്റി ഭാരവാഹികൾക്ക് എതിരെ കേസ്

ആളുകൾ ഒരുമിച്ച് കൂടരുതെന്ന നിർദേശം ലംഘിച്ച് ജുമാ നമസ്‌ക്കാരം നടത്തിയ പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ചൂടകണ്ടി ബക്ക ജുമാമസ്ജിദ് ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഇരുപതാം തിയതി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് അധികാരികളുടെയും നിർദേശങ്ങൾ ലംഘിച്ച് 90ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് ജുമാ നമസ്‌കാരം നടത്തിയതിനെതിരെയാണ് പള്ളി കമ്മിറ്റിക്കെതിരെ മുക്കം പൊലീസ് കേസെടുത്തത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് കേസെടുത്തത്.

അതേസമയം, കോഴിക്കോട് ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ രണ്ട് പേർക്കാണ് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top