Advertisement

കൊവിഡ് 19: സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റി

March 23, 2020
Google News 0 minutes Read

കൊറോണ വൈറസ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. ഏപ്രിൽ 30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം, കൊവിഡ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടാൻ തീരുമാനമായി. ബിവറേജസ് ഔട്ട്ലെറ്റുകൾ കർശന നിയന്ത്രണത്തോടെ പ്രവർത്തിക്കും. സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.

കാസർഗോഡ് ജില്ല മാത്രം പൂർണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മറ്റ് ജില്ലകളിൽ ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഉന്നതതല യോഗത്തിൽ തീരുമാനമായി. ജില്ലകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ജില്ലാ കളക്ടർമാർക്ക് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here