Advertisement

കൊവിഡ് 19 : വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍

March 23, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിലെയും ഷോപ്പിംഗ് മാളുകളിലെയും ജീവനക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

1) എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകഴുകുന്നതിനുള്ള സൗകര്യം ഉറപ്പ് വരുത്തുക

2) കൈകഴുകുന്ന സ്ഥലത്ത് കൈകഴുകുന്ന ഘട്ടങ്ങള്‍ കാണിക്കുന്ന പോസ്റ്ററുകള്‍ പതിപ്പിക്കുക

3) ജീവനക്കാരും ഉപഭോക്താക്കളും സാമൂഹിക അകലം പാലിക്കുക

4) രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാര്‍ ജോലിക്ക് വരാതിരിക്കാന്‍ സ്ഥാപന ഉടമ ശ്രദ്ധിക്കുക

5) സ്ഥാപനത്തില്‍ ദിശ, കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയുടെ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുക

6) പരമാവധി ഓണ്‍ലൈന്‍ പണമിടപാട് നടത്തുക

7) പേയ്മെന്റ് കൗണ്ടറില്‍ ഇരിക്കുന്ന ജീവനക്കാരും ഉപഭോക്താക്കളും പണമിടപാടിന് ശേഷം കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ ദിശയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Story Highlights : covid 19, coronavirus, Guidelines for Employees of Trade Centers and Shopping Malls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here