‘സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം, ഭൂമിയിൽ സ്വർഗം തീർക്കാം, സുരക്ഷിതരായിരിക്കൂ’; ഇസഹാക്കിനൊപ്പം ചാക്കോച്ചൻ പറയുന്നു

കൊവിഡ് 19 വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ, പ്രതിരോധം തീർക്കാൻ ആഗോള തലത്തിൽ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുകയാണ്. ഇത് സംബന്ധിച്ച് നിരവധി നിർദേശങ്ങളാണ് നമ്മൾ ഓരോ ദിവസവും അറിയുന്നതും കേൾക്കുന്നതും.

ഇതിനോടകം നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സോഷ്യൽ മീഡിയ കുറിപ്പുകളും നമ്മളിൽ എത്തുന്നുണ്ട്. കൊറോണ കാലത്ത് നടൻ ചാക്കോച്ചനും പറയാനുണ്ട്. ഇക്കുറി ചാക്കോച്ചൻ തനിച്ചല്ല, മകൻ ഇസഹാക്കിന്റെ ചിത്രവും ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം കുറിപ്പിനൊപ്പമുണ്ട്.

 

‘സ്വർഗം വീട്ടിൽ തന്നെ നിർമിക്കാം. ഭൂമിയിൽ സ്വർഗം പണിയാം. സുരക്ഷിതരായി ഇരിക്കൂ.’ എന്നാണ് ചാക്കോച്ചൻ പറയുന്നത്. ഇതിനൊപ്പം കളിപ്പാട്ടങ്ങൾക്കിടയിൽ ഇരിക്കുന്ന ഇസഹാക്കിനെയും കാണാം… ഇസക്കുട്ടനോടുള്ള സ്‌നേഹവും കൊറോണ പ്രതിരോധ അഭിപ്രായങ്ങളും പോസ്റ്റിനു താഴെ നിരവധി ഉണ്ട്.

Story highlight: instagram post, actor chakkochan, with  baby isahakk

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top