മലപ്പുറത്ത് പാചക വാതക ടാങ്കർ മറിഞ്ഞ് അപകടം; ആളപായമില്ല

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ പാചക വാതക ടാങ്കർ മറിഞ്ഞ് അപകടം. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വാതകചോർച്ചയെ തുടർന്ന് 100 മീറ്റർ ചുളവിലുള്ള പ്രദേശവാസികളെ മാറ്റി. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

ദേശീയപാതയിൽ വളാഞ്ചേരി വട്ടപ്പാറ വളവിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് പാചക വാത്തകവുമായി പോയ ടാങ്കർ ലോറി, നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാതക ചോർച്ചയെ തുടർന്ന് 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ മാറ്റി. വൈദ്യുതി ബന്ധവും വിഛേദിച്ചു.

ചേളാരി ഐഒസി പ്ലാന്റിലെ വിദഗ്ദരെത്തി ടാങ്കറിൽ നിന്നും വാതകം ക്യാപ്‌സൂൾ ടാങ്കറുളിലേക്ക് മാറ്റുന്ന പ്രവർത്തി പുരോഗമിക്കുകയാണ്. മൂന്ന് യൂണിറ്റ് അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തുടർച്ചയി വെള്ളം പമ്പ് ചെയ്യുന്നുണ്ട്. ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ടാങ്കർ ഡ്രൈവർ തമിഴ്‌നാട് കരൂർ സ്വദേശി ശെൽവരാജ് നെ നിസാര പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story highlight: Gas tanker, Malappuram,Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top