ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം

ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. 57 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി.

ഇറ്റലിയിൽ നിന്ന് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിലെത്തിയത്. കൊവിഡ് സ്ഥിരീകരിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്.

ഇന്നലെ മാത്രം ഇന്ത്യയിൽ മൂന്ന് കൊറോണ മരണമാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്നയിൽ മരണം സ്ഥിരീകരിച്ചു. തുടർന്ന് ഗുജറാത്തിലെ സൂറത്തിലും മരണം സ്ഥിരീകരിച്ചു.

കർണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് ഡൽഹിയിലും പഞ്ചാബിലും മഹാരാഷ്ട്രയിലും മരണം സ്ഥിരീകരിച്ചു. അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനയ്യായിരത്തോളം അടുത്തു. ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top