കൊവിഡ് 19: കൊല്ലം ജില്ലയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൊല്ലം ജില്ലയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല എന്ന വിശ്വാസത്തിൽ ജനങ്ങൾ തെരുവിൽ തടിച്ചു കൂടാൻ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരം കടന്നു. 11,185 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 420 സാമ്പിളുകളിൽ 63 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 357 പേരുടെ റിസൾട്ട് വന്നതിൽ എല്ലാം നെഗറ്റീവ് ആണ്.
അതേസമയം ജില്ലയിൽ നിയന്ത്രണം ലംഘിച്ച 18 പേർക്കെതിരെ കേസെടുത്തു. ഗൃഹ നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയതിന് അഞ്ചാലുംമൂട്ടിലും ഓച്ചിറയിലും ഓരോ കേസുകൾ വീതവും കൊവിഡുമായി ബന്ധപ്പെട്ട വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഇരവിപുരത്ത് 2 പേർക്കെതിരെയും കേസെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here