തൃശൂരിൽ വിലക്ക് ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ

തൃശൂരിൽ വിലക്ക് ലംഘിച്ച് വിശ്വാസികളെ വിളിച്ചു ചേർത്ത് കുർബാന നടത്തിയ വൈദികൻ അറസ്റ്റിൽ. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാതാ പള്ളി വികാരി ഫാ.പോളി പടയാട്ടിയാണ് അറസ്റ്റിലായത്. കുർബാനയിൽ പങ്കെടുത്ത നൂറോളം വിശ്വാസികൾക്ക് എതിരെയും ചാലക്കുടി പൊലീസ് കേസെടുത്തു.

കൊവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ആരാധനാലായങ്ങളിൽ ആളുകൾ കൂടുന്ന ചടങ്ങുകൾ ഉൾപ്പെടെ ഒഴിവാക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഈ നിർദേശങ്ങൾ ലംഘിച്ചാണ് തൃശൂർ ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരി പോളി പടയാട്ടിലിന്റെ നേതൃത്വത്തിൽ രാവിലെ 6.15ന് കുർബാന നടത്തിയത്.

സർക്കാർ നിർദേശങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിൽ ചാലക്കുടി സിഐ പിആർ ബിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വൈദികനെ അറസ്റ്റ് ചെയ്തു. ഐപിസി 269 കേരള പൊലീസ് ആക്ട്് 118 ലെ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. കുർബാനയിൽ പങ്കെടുത്ത നൂറോളം ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പള്ളികളിലെ കുർബാന അടക്കമുള്ള ആരാധനകൾ ഒഴിവാക്കണമെന്ന നിർദേശം സഭയുടെ ഭാഗത്തുനിന്നും നിലനിൽക്കെ കഴിഞ്ഞ ദിവസം തൃശൂർ ഒല്ലൂർ പള്ളിയിൽ 40 മണിക്കൂർ ആരാധന സംഘടിപ്പിച്ചിരുന്നു. തുടർന്ന് പള്ളി വികാരിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Story highlight: Thrissure holy mass, prest arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top