എന്റെ നാടിനെ ഇങ്ങനെ കാണേണ്ടിവരുമെന്ന് കരുതിയില്ല; ഗാംഗുലി

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ ജാഗ്രതയിലാണ്. രാജ്യം മൊത്തത്തിൽ അടച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുകയാണ് സമ്പൂർണ ലോക് ഡൗണിലൂടെ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. കൊൽക്കത്തയിൽ തെരുവുകളും മറ്റും അടഞ്ഞുകിടക്കുകയാണ്.

ഇങ്ങനെ ഒരു അവസ്ഥയിൽ കൊൽക്കത്തെയെ കാണേണ്ടിവരുമെന്ന് വിചാരിച്ചില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വിഷയത്തില്‍ ട്വീറ്റ് ചെയ്തു. വിജനമായ കൊൽക്കത്താ നഗരത്തിലെ വിവിധ ഇടങ്ങളുടെ ദൃശ്യങ്ങൾക്കൊപ്പമാണ് ഗാംഗുലിയുടെ ട്വീറ്റ്. ‘എന്റെ നഗരത്തെ ഇങ്ങനെ കാണേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. സുരക്ഷിതരായി ഇരിക്കൂ.. നല്ലതിന് വേണ്ടി ഇതൊക്കെ മാറുമെന്ന് പ്രതീക്ഷിക്കാം.. എല്ലാർക്കും സ്‌നേഹം’ എന്നാണ് ഗാംഗുലി കുറിച്ചത്.

Read Also: മുൻകരുതലുകൾ എടുക്കും, ഐപിഎൽ മാറ്റി വെക്കില്ല: സൗരവ് ഗാംഗുലി

നിരവധി കായിക മത്സരങ്ങളാണ് കൊവിഡ്-19ന്റെ വ്യാപനത്തെ തുടർന്ന് മാറ്റിവച്ചത്. മാർച്ച് അവസാനത്തോടെ ആരംഭിക്കേണ്ട ഐപിഎല്ലും അടുത്ത മാസത്തേക്ക് മാറ്റിവച്ചിരുന്നു. കൂടാതെ ലോകത്തെമ്പാടുമുള്ള പല കായികതാരങ്ങൾക്കും കൊറോണ ബാധിച്ചതായും നിരീക്ഷണത്തിൽ ഉള്ളതായും റിപ്പോർട്ടുകളുണ്ട്.

 

saurav ganguly tweet about lock downനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More