Advertisement

ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവർക്ക് സഹായവുമായി തമിഴ് സിനിമാ ലോകം

March 24, 2020
Google News 1 minute Read

സിനിമാ മേഖലയിൽ ദിവസക്കൂലിക്ക് ജോലിയെടുക്കുന്നവർക്ക് സഹായവുമായി തമിഴ് സിനിമാ ലോകം. രജനികാത്, വിജയ് സേതുപതി, സൂര്യ, കാർത്തി, പ്രകാശ് രാജ്, ശിവകാർത്തികേയൻ തുടങ്ങിയവരൊക്കെ ദിവസ വേതനക്കാർക്ക് സഹായവുമായി രംഗത്തെത്തി. രജനികാന്ത് ഇവർക്കായി 50 ലക്ഷം രൂപയാണ് നൽകിയത്. പ്രകാശ് രാജ് തന്നോടൊപ്പം സിനിമയിൽ ജോലി ചെയ്യുന്നവർക്ക് മെയ് വരെയുള്ള ശമ്പളം മുൻകൂറായി നൽകി. മറ്റുള്ളവർ 10 കോടി രൂപ വീതം നൽകിയെന്നാണ് സൂചന. ഇതോടൊപ്പം നടൻ പാർത്ഥിപനും പ്രകാശ് രാജും 25 കിലോ അരി വീതം നൽകി.

കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് സിനിമാ ഷൂട്ടിംഗ് രാജ്യവ്യാപകമയി നിർത്തിവച്ചിരിക്കുകയാണ്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന സിനിമാ പ്രവർത്തകർ ഈ സമയത്ത് വളരെ ബുദ്ധിമുട്ടും എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഇതേ തുടർന്നാണ് തമിഴ് സിനിമാ ലോകം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. മുംബൈയിൽ അറുപത്തിയഞ്ചുകാരൻ മരിച്ചതോടെ മരണം പത്തായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി. മഹാരാഷ്ട്രയിൽ പന്ത്രണ്ട് പേർ സുഖം പ്രാപിച്ചു. ഇവരെ മുംബൈയിലെ കസ്തുർബാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഗുജറാത്തിൽ രണ്ട് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം മുപ്പത്തിമൂന്നായി ഉയർന്നു. 27000 പേർ നിരീക്ഷണത്തിലാണ്. വിദശത്തു നിന്ന് എത്തിയ ഒൻപത് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നിരീക്ഷണ കേന്ദ്രത്തിലാക്കി. പശ്ചിമബംഗാളിൽ രണ്ട് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം എട്ടായി. മണിപ്പുരിൽ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ഇരുപത്തിമൂന്നുകാരിക്കാണ് പരിശോധനാഫലം പോസിറ്റീവായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ കേസാണിത്. കുട്ടികളുടെയും വൃദ്ധരുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് കേന്ദ്രമന്ത്രി ഹർഷ വർധൻ പറഞ്ഞു.

Story Highlights: tamil movie actors help daily wage workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here