കൊവിഡ് 19: സാക്സോഫോൺ വിദ​ഗ്ധൻ മനു ദിബാം​ഗോ അന്തരിച്ചു

പ്രശസ്ത ആഫ്രിക്കൻ സംഗീതജ്ഞനും സാക്സോഫോൺ വിദഗ്ധനുമായ മനു ദിബാംഗോ കൊവിഡ് 19 ബാധയെ തുടർന്ന് അന്തരിച്ചു.86 വയസായിരുന്നു.മനു ദിബാം​ഗോയുടെ ബന്ധുക്കളാണ് മരണ വാർത്ത ഔ​ദ്യോ​ഗികമായി അറിയിച്ചത്.

കൊറോണ ബാധ നിലനിലൽക്കുന്ന സാഹചര്യത്തിൽ മരണാനന്തര ചടങ്ങുകള്‍ ലളിതമായിട്ടായിരിക്കും നടത്തുക. നിലവിലെ സാഹചര്യങ്ങള്‍ മാറിയ ശേഷം അനുശോചനചടങ്ങ് സംഘടിപ്പിക്കുമെന്നും കുടുംബാം​ഗങ്ങൾ അറിയിച്ചു.

ഇമ്മാനുവല്‍ ദിബാംഗോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. 1933 ഡിസംബർ പന്ത്രണ്ടിന് ഫ്രഞ്ച് കോളനി ആയിരുന്ന കാമറൂണിലാണ് ജനനം. മനു ദിബാംഗോ, സോള്‍ മക്കോസ, മക്കോസ മാന്‍ തുടങ്ങിയവയാണ് പ്രധാന ആല്‍ബങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ ലോഡ്‌സ്മിത്ത് മംബാസോ, അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങിയ പ്രശസ്ത താരങ്ങളോടൊപ്പം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

story highlights- manu dibango, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top