കൊറോണയിൽ തട്ടിമറിഞ്ഞ് വാഹന വ്യവസായ വിപണിയും

കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ചെങ്കിലും വാഹന വ്യവസായത്തിനുണ്ടാകുന്ന തിരിച്ചടി വലുതെന്ന് കണക്കുകൾ കാണിക്കുന്നു. രാജ്യത്തെ വാഹന ഉത്പാദനത്തിൽ ഉണ്ടായിരിക്കുന്നത് 7.5 ലക്ഷം യൂണിറ്റുകളുടെ കുറവാണ്. 200 കോടി ഡോളറിന്റെ നഷ്ടമാണ് ലോക്ക് ഡൗൺ കാലത്ത് കണക്കാക്കുന്നത്. എന്നാൽ പിരിച്ചുവിടലിനുദ്ദേശിക്കുന്നില്ലെന്ന് വാഹനവ്യവസായികൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
ഈ മേഖലയിൽ തൊഴിൽ നഷ്ടമുണ്ടായേക്കില്ലെന്ന സൂചന ആശ്വാസം തന്നെയാണ്. സർക്കാരും ഇത്തരത്തിലുള്ള നിർദേശങ്ങൾ വാഹനവ്യവസായികൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ ഉത്പാദനം പൂർണമായും നിലച്ചിരിക്കുകയാണ്. ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളും അടച്ചുപൂട്ടി. മാർച്ച് അവസാനം വരെ ഈ സ്ഥിതി തുടരുമ്പോൾ ഈ മാസത്തെ മാത്രം ഉത്പാദനത്തിൽ മൂന്നിലൊന്നു കുറവുണ്ടാകും.
കൊവിഡ് നിയന്ത്രണ വിധേയമാകുന്നതോടെ വിപണി സാധാരണ നിലയിലേക്കെത്തുമെന്ന പ്രത്യാശയിലാണ് വ്യവസായികൾ. മാരുതി, ഹീറോ, മോട്ടോ കോർപ്, ബജാജ് ഓട്ടോ, ടിവിഎസ്, ഫോർഡ,് ടൊയോട്ട, ഹോണ്ട, റിനൗ, തുടങ്ങി എല്ലാ കമ്പനികളും പ്ലാന്റുകൾ അടച്ചുപൂട്ടി ബ്രേക്ക് ദി ചെയിൻ ന്റെ ഭാഗമായിരിക്കുകയാണ്. ചൈനയും കൊറിയയും പോലുള്ള രാജ്യങ്ങളിലെപോലെ ഒരു മാസം നീണ്ടുനിൽക്കുന്ന തടസമാണ് പ്രവചിക്കപെടുന്നത്. എന്നാൽ ഏറ്റവുമധികം വാഹന വിൽപന നടക്കുന്ന മാർച്ചിൽ ഉണ്ടായ അസാധാരണ സാഹചര്യം നഷ്ടത്തിന്റെ തോത് കൂട്ടുമെന്നും വിലയിരുത്തലുണ്ട്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്‌കൃത വസ്തുക്കളെത്താത്തതും തിരിച്ചടിക്ക് ആക്കം കൂട്ടും .
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here