‘സൂപ്പര്‍മാന്‍ സദാനന്ദന്‍’: ഗള്‍ഫില്‍ നിന്നെത്തിയിട്ടും അനന്തരവളുടെ കല്യാണത്തിന് പോകാതെ സെല്‍ഫ് ക്വാറന്റീനില്‍; ഇതല്ലേ ഹീറോയിസം

കൊവിഡ് 19-നെ ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി പ്രയത്‌നിക്കുമ്പോള്‍ പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫെഫ്കയും. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങളിലൂടെയാണ് കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രചരണം നടത്തുന്നത്.
ഫെഫ്ക ഒരുക്കിയ പുതിയ ഹ്രസ്വചിത്രം പുറത്തെത്തി. ‘സൂപ്പര്‍മാന്‍ സദാനന്ദന്‍’ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. കഥ ഇങ്ങനെ: അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയതാണ് സദാനന്ദന്‍. എന്നാല്‍ കൊറോണക്കാലമായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കാതെ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ സദാനന്ദന്‍ തയാറായി. അങ്ങനെ സദാനന്ദന്‍ സൂപ്പര്‍ഹീറോയുമായി.
കഴിഞ്ഞ ദിവസം ‘വണ്ടര്‍ വുമണ്‍ വനജ’ എന്ന ഹ്രസ്വചിത്രവും ഫെഫ്ക പുറത്തുവിട്ടിരുന്നു. കൊറോണക്കാലത്ത് ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.
കുറഞ്ഞ സമയംകൊണ്ടാണ് ഈ ഹ്രസ്വചിത്രങ്ങള്‍ തയാറാക്കിയത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അന്ന രാജന്‍, മുത്തുമണി, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഫെഫ്ക ഈ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നതും.
Story Highlights- fefka short film on break the chain, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here