കൊറോണ : ഇറ്റലിയിൽ 24 മണിക്കൂറിനിടെ 743 മരണങ്ങൾ

ഇറ്റലിയിൽ കൊറോണ വൈറസ് ബാധമൂലം ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 743 പേർ. ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 4,11,448 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 18300 പേരാണ്.

വൈറസ് ബാധിച്ചവരിൽ ഒരു 1,08,302 പേർ സുഖം പ്രാപിച്ചു. 2,09,605 പേരാണ് നിലവിൽ വൈറസ് ബാധയിൽ ചികിത്സയിലുള്ളത്. ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണങ്ങൾ തുടരുന്നു. ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 743 പേരാണ്. 5,249 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഇന്നലെ മാത്രം മരിച്ചത് 489 പേരാണ്. യൂറോപ്പിലും അമേരിക്കയിലും ഇന്തോനേഷ്യയിലും മലേഷ്യയിലുമടക്കം രോഗം പടരുന്നത് തുടരുകയാണ്.

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ് ിന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 12 ലേക്ക് എത്തിയത്. തമിഴ്‌നാട്ടിലെ ആദ്യ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി. രാജാജി ഹോസ്പിറ്റലിൽ വച്ചാണ് കൊവിഡ് 19 പോസിറ്റീവ് രോഗ ബാധിതൻ മരണമടയുന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ 18 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights- Coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top